എടത്തല എം ഇ എസ് എം.കെ മക്കാര്‍പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ *ഓണം സൗഹൃദ സദസ്സ് 2024* സെപ്റ്റംബർ 11 ബുധനാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
കല സാംസ്കാരിക പ്രമുഖന്മാർ പങ്കെടുത്ത ഓണം സൗഹൃദ സദസ്സ് മതസൗഹാർദ്ദതയുടെ ഓണ വിരുന്നൊരുക്കി.
എം ഇ എസ് നടത്തുന്ന ഓണം സൗഹൃദക്കൂട്ടായ്മ എല്ലാവർക്കും മാതൃകപരമാണെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. (ഡോ.) കെ കെ ഗീതാകുമാരി പറഞ്ഞു. എടത്തല എം ഇ എസ് എം കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന ഓണം സൗഹൃദസദസ്സ് 2024 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.
കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എം അഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ഇ എസ് കേരള വൈസ് പ്രസിഡന്റ് എം എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.
ആലുവ ശാന്തിഗിരി ആശ്രമം മാനേജർ റവ. ഫാ. തോമസ് കെ മാത്യു, കുഞ്ചാട്ടുകാര ദേവി ക്ഷേത്രം പ്രസിഡന്റ് പി എൻ ദേവാനന്ദൻ, മലയപ്പിള്ളി ജുമാമസ്ജിദ് ഇമാം മുഹമ്മദ് ഹബീബ് എം എ, പാലാരിവട്ടം ജുമാ മസ്ജിദ് ഇമാം സയിദുർ റഹ്മാൻ നദ്‌വി, ആലുവ എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ എം ടി ഉമ്മർ, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സി കെ, വാർഡ് മെമ്പർ ഹസീന ഹംസ, എം ഇ എസ് എയ്ഡഡ് സ്കൂൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ, കോളേജ് മാനേജിങ് കമ്മിറ്റി ട്രഷറർ എം എ അബ്ദുള്ള, വൈസ് ചെയർമാൻ പി കെ എ ജബ്ബാർ, ജോയിന്റ് സെക്രട്ടറി സി എം. അഷ്‌റഫ് എന്നിവർ ഏവർക്കും ഓണാശംസകളും ഓണ സന്ദേശവും നൽകി.
കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അഡ്വ. എം എം സലിം സദസ്സിന് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ. ആർ മുരുകൻ നന്ദിയും പറഞ്ഞു.