എടത്തല എം ഇ എസ് എം കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ബയോസയൻസ് ഐ എം എ യുമായി സഹകരിച്ച് രക്തദാന ക്യാമ്പ് 24-10-2024-ൽ സംഘടിപ്പിച്ചു .
കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 70 ഓളം പേർ രക്തദാനം നടത്തി. ഐ എം എ മെഡിക്കൽ ഓഫീസർ ഡോ. സലിം പി കെ, കോളേജ് മാനേജിങ് കമ്മിറ്റി ട്രഷറർ എം എ അബ്ദുള്ള, വൈസ് പ്രിൻസിപ്പാൾ വി എം ലഗീഷ്, വകുപ്പ് മേധാവി ഫെബിന ഫിറോസ്, കോർഡിനേറ്റർമാരായ എം ഉണ്ണിമായ, കൃഷ്ണ രാജ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവർ സാന്നിധ്യം വഹിച്ചു.