*എം ഇ എസ് എടത്തല കോളേജിൽ ഫ്രഷേഴ്സ്‌ഡേ സംഘടിപ്പിച്ചു.*

എടത്തല എം ഇ എസ് എം കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോളേജിലെ ആദ്യ വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുകയും അവരുടെ കോളേജ് യാത്രയ്ക്ക് അവിസ്മരണീയമായ തുടക്കം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 സെപ്റ്റംബർ 25 ന് ഫ്രഷേഴ്‌സ് ഡേ ഇവന്റ് സംഘടിപ്പിച്ചു.കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറിയും കറസ്‌പോണ്ടന്റുമായ അഡ്വ.എം എം സലിം അധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം തസ്‌നി ഖാൻ പരിപാടിയുടെ മുഖ്യ അതിഥി ആയി. പുസ്തക പ്രസിദ്ധീകരണം നടത്തിയ അധ്യാപകരായ വി എം ലഗീഷ്, ബെറ്റ്സി മനുവൽ എന്നിവരെയും ചെന്നൈയിൽ നടന്ന ശിൽപശാലയിൽ പങ്കെടുത്തവരെയും ചടങ്ങിൽ ആദരിച്ചു.കോളേജ് മാനേജിങ് കമ്മിറ്റി ട്രഷറർ എം.എ അബ്ദുള്ള, കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് ചെയർമാൻ പി കെ എ ജബ്ബാർ, വൈസ് പ്രിൻസിപ്പൽ വി എം ലഗീഷ്,ഐ ക്യു എ സി കോർഡിനേറ്റർ ബെറ്റ്സി മനുവൽ, സ്റ്റാഫ് സെക്രട്ടറി ദിവ്യ ആന്റണി, കോളേജ് സ്റ്റുഡന്റസ് യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ആദിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ മുരുകൻ.ആർ  സ്വാഗതവും, ഫ്രഷേഴ്‌സ് ഡേ ജനറൽ കൺവീനർ ഷിജോ ജോയ് പാത്താടൻ നന്ദിയും പറഞ്ഞു.  പുതുതായിയെത്തിയ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളാൽ ഫ്രഷേഴ്സ് ഡേ വർണ്ണാഭമായി.

By Published On: September 25, 2023Categories: College Activities, College News

Share This Story, Choose Your Platform!

Share This Story,