
International Yoga Day 2025

International Yoga_Day_2025
എം ഇ എസ് എടത്തല കോളേജിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
എടത്തല എം ഇ എസ് എം കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് ഹെൽത്ത് ആൻഡ് യോഗ ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി യോഗ ക്ലാസ്സ് സംഘടിപ്പിച്ചു. റേഡിയോളജിസ്റ്റും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ അംഗവുമായ ഡോ. സന്ധ്യ സി ജെ യോഗ ക്ലാസ്സ് നയിച്ചു.
കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഇ എം നിസാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
കോളേജ് പ്രിൻസിപ്പൽ ഡോ. മുരുകൻ ആർ ആമുഖ പ്രസംഗം നടത്തി.
കോളേജ് മാനേജിങ് കമ്മിറ്റി ട്രഷറർ എം ജെ അബ്ദുൽ ജബ്ബാർ, വൈസ് പ്രിൻസിപ്പൽ വി എം ലഗീഷ്, ഐ ക്യു എ സി കോർഡിനേറ്റർ ഷിജോ പാത്താടൻ, സ്റ്റാഫ് സെക്രട്ടറി ജയലക്ഷ്മി ജി വിവിധ വകുപ്പ് മേധാവിമാരായ ഷഹന കെ എച്ച്, ഫെബിന ഫെറോസ് എന്നിവർ സംസാരിച്ചു.
ഹെൽത്ത് ആൻഡ് യോഗ ക്ലബ് കൺവീനറായ ഉണ്ണിമായ എം സ്വാഗതവും സീതലക്ഷ്മി വി ആർ നന്ദിയും പറഞ്ഞു.






