എം ഇ എസ് എടത്തല കോളേജിൽ നവോദയം 2023

എടത്തല എം.ഇ.എസ് എം.കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ, പുതുതായി പ്രവേശനം നേടിയ ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ജൂലൈ 19 രാവിലെ 10 മണിക്ക് “നവോദയം 2023” എന്ന ഇൻഡക്ഷൻ പ്രോഗ്രാം നടത്തി. എം. ഇ. എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം. എം അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എം. അഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ഇ എസ് എറണാകുളം ജില്ലാ പ്രസിഡണ്ട് കെ എം ലിയാഖത് അലിഖാൻ മുഖ്യപ്രഭാഷണം നടത്തി. എം ഇ എസ് അസ്മാബി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ (ഡോ) എ ബിജു മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിച്ചു. കോളേജ് മാനേജിങ് സെക്രട്ടറി അഡ്വ. എം എം സലിം, കോളേജ് വൈസ് ചെയർമാൻ എം എ അബ്ദുള്ള, പി കെ എ ജബ്ബാർ, ജോയിന്റ് സെക്രട്ടറി എം എം അഷ്‌റഫ്, കോളേജ് മാനേജിങ് കമ്മിറ്റി മെമ്പർ അബ്ദുൾ ജബ്ബാർ എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് പ്രിസിപ്പൽ ഡോ. ആർ മുരുകൻ സ്വാഗതവും, വൈസ് പ്രിൻസിപ്പൽ വി എം ലഗീഷ് നന്ദിയും പ്രകാശിപ്പിച്ചു.

By Published On: August 5, 2023Categories: College News

Share This Story, Choose Your Platform!

Share This Story,